Tuesday, November 17, 2026

ഓർമകളുടെ കറുത്ത നിഴൽ

ജീവിതമെന്ന കോമാളി

ഒന്നിച്ചിരുന്നു... ഒന്നിച്ചുണ്ട് ... വയ്യായ്മകളിലും കൈപിടിച്ചു കൂടെയിരുന്നു. ഒരു ജന്മം മുഴുവൻ

സന്തോഷത്തിലും ദുഃഖത്തിലും ഓഹരിയെടുത്ത് ജീവിച്ച സഹയാത്രികനോട് ഒരുനാൾ വിടപറയേണ്ടി വരുമ്പോൾ, അതിന്റെ ഭാരം താങ്ങാനാവാതെ ഹൃദയം തളരുന്നത് സ്വാഭാവികമാണ്.
യാതൊന്നും ചോദിക്കാതെ, ഒന്നും സ്വന്തമാക്കാതെ, കടമകളുടെ കണക്കുകൾ സൂക്ഷിക്കാതെ ഒപ്പമുണ്ടായിരുന്ന ഒരാൾ. അങ്ങനെയൊരു മനുഷ്യനെ മരണം വന്ന് വിളിക്കുമ്പോൾ "പിന്നെ വരാം" എന്ന് പറയാനാവില്ലല്ലോ. പോകേണ്ടവർ പോകും. അവരെ പിടിച്ചുനിർത്താൻ ആർക്കും കഴിയില്ല.
അതൊരു സത്യമാണ്. അംഗീകരിക്കേണ്ട സത്യം.
പക്ഷേ, അംഗീകരിക്കുക എന്നത് മറക്കുക എന്നല്ല.
കാലം മുന്നോട്ടു പോകും. മുറിവിന്റെ ആഴം കുറയും. എന്നാൽ അത് പൂർണമായി മായില്ല. ചില വേദനകൾ നമ്മോടൊപ്പം ജീവിക്കാനാണ് പഠിക്കുന്നത്.
നിത്യം ഉറങ്ങി ഉണർന്നിരുന്ന കട്ടിൽ ഇന്നും അതേപോലെ കിടക്കുന്നു. ഇടയ്ക്കിടെ ഷീറ്റ് മാറ്റി വിരിക്കും. ഉപയോഗിച്ചിരുന്ന ഓരോ സാധനവും ഇന്നും പഴയ സ്ഥാനങ്ങളിൽ തന്നെ. അവയെ കാണുമ്പോൾ പോലും വേദന ചിറകടിക്കും. ആ കാലം ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന തിരിച്ചറിവ് മനസ്സിനെ ശൂന്യമാക്കും. ചില നേരങ്ങളിൽ ഓർമ്മകൾ വന്ന് നെഞ്ചിനുള്ളിൽ നിശ്ശബ്ദമായി കരയും.
"മനസ്സ് ശക്തമാക്കണം", "പഴയതൊക്കെ മറക്കണം" എന്ന് പ്രിയപ്പെട്ടവർ ഉപദേശിക്കും. പക്ഷേ ആ നിമിഷങ്ങളിൽ എല്ലാവരോടും ഒരു അകൽച്ചയാണ് തോന്നുക. നഷ്ടപ്പെട്ടത് അവർക്ക് അറിയില്ലെന്ന തോന്നൽ.
എങ്കിലും ജീവിക്കണം.
നമുക്കുവേണ്ടി മാത്രമല്ല; നമ്മെ സ്നേഹിച്ചവർക്കുവേണ്ടിയും. അവർ നമുക്കു സമ്മാനമായി തന്ന മക്കൾക്കുവേണ്ടിയും. "അച്ഛൻ" എന്നും "അമ്മ" എന്നും വിളിക്കാൻ ഇന്നും ആരൊക്കെയോ ഉണ്ടെന്ന ചിന്ത, ജീവിതത്തിലേക്ക് തിരികെ നടക്കാൻ നമ്മെ ശക്തരാക്കും.
നമ്മൾ ഒന്ന് കരുതുന്നു. ദൈവം മറ്റൊന്ന് തീരുമാനിക്കുന്നു.
രാത്രി ഏറെ വൈകുമ്പോൾ പറയും:
"മതി, ഇനി നിർത്തി വാ. നാളെ ഒരാളെ വിളിച്ച് അവിടെയൊക്കെ വൃത്തിയാക്കാം."
.
"നിങ്ങളല്ലല്ലോ ചെയ്യുന്നത്, ഞാനല്ലേ!" എന്ന് ചെറിയൊരു ദേഷ്യത്തോടെ.ഞാനും 
ചിലപ്പോൾ അതെന്റെ വേദനയാകാം സംരക്ഷിക്കേണ്ടവന്റെ  കൈകൾ  അറുത്ത ദൈവത്തോടുള്ള ഒരു  പ്രതികാരവും ലോകത്തോടൊരു വെല്ലുവിളിയും

 "എനിക്ക് വിശക്കുന്നു, വാ..." എന്ന് വിളിച്ചാൽ, പതുക്കെ ജോലി നിർത്തി അകത്തേക്ക് വരും.
അത് കണ്ടിരുന്ന മക്കൾ പറയും:
"അച്ഛനും അമ്മയ്ക്കും തമ്മിൽ എന്തൊരു സ്നേഹമാണ്... പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ!"

അവരുടെ മുന്നിൽ പ്രണയം പ്രകടിപ്പിക്കാറില്ലായിരുന്നു ഞങ്ങൾ. കൊച്ചു വഴക്കുകളും തമാശകളും പരിഭവങ്ങളുമായിരുന്നു അവർക്ക് കൂടുതലറിയാവുന്നത്. പക്ഷേ സ്നേഹം ശബ്ദമുണ്ടാക്കാറില്ലല്ലോ. അത് ഇത്തരം ചെറിയ വിളികളിലും കാത്തിരിപ്പുകളിലും കരുതലുകളിലുമാണ് ഒളിഞ്ഞിരിക്കുക.
ഇന്ന് ആ ഇരിപ്പിടം ശൂന്യമാണ്.
കാലം മാറി. മക്കളുടെ മക്കൾ പോലും വളർന്ന് വലുതാകുന്നു.
ഒരുകാലത്ത് ഒറ്റപ്പെടൽ എന്നെ തേടിയെത്തിയപ്പോൾ, ഞാൻ മനഃപൂർവം തിരക്കുകളെ തേടിപ്പോയിരുന്നു. കുഞ്ഞുങ്ങളോടൊപ്പം കളിച്ചും ചിരിച്ചും സമയം മറന്നിരുന്നു.
ഇന്നവർക്കും അവരുടെ സ്വപ്നങ്ങളും പഠനങ്ങളും തിരക്കുകളുമുണ്ട്.
വീണ്ടും ഞാൻ എന്റെ ഓർമ്മകൾക്കൊപ്പം മാത്രമാണ്.
വെറുതെയിരുന്ന ഒരു നിമിഷത്തിൽ മനസ്സിലേക്ക് കടന്നുവന്ന ചില യാഥാർഥ്യങ്ങൾ മാത്രമാണിവ. അനുഭവിച്ചറിഞ്ഞ സത്യങ്ങൾ.
പറയാനുണ്ടെങ്കിൽ ഇനിയും ഏറെയുണ്ട്.
പക്ഷേ ഓർമ്മകളെല്ലാം വാക്കുകളാക്കി കോരിയിടാൻ ചിലപ്പോൾ മനസ്സ് അശക്തമാകുന്നു.
എങ്കിലും, കഴിയുന്നത്ര എന്റെ ഓർമ്മകളുടെ മണ്ണിൽ നിന്ന് അവയെ എടുത്ത് ഇവിടെ സംസ്കരിക്കുകയാണ്.
ദുഃഖങ്ങളുടെ ചവറ്റുകുട്ട വീണ്ടും എന്നിലേക്കുതന്നെ മടങ്ങിവരട്ടെ.
കാരണം ചില വേദനകൾ പങ്കുവെച്ചാൽ കുറയില്ല...
അവ നമുക്കുള്ളിൽ ഒരു നിശ്ശബ്ദ സഹയാത്രികനായി എന്നും കൂടെയുണ്ടാവും

Monday, September 15, 2025

മായൻ കലണ്ടറിന്റെ നാട്ടിലേക്ക്

"
>കാലത്തിന്റെ മണലിൽ മറഞ്ഞുപോയ ഒരു നാഗരികതയെ തൊട്ടറിയാനുള്ള ക്ഷണം...മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപും കരീബിയൻ തീരങ്ങളും തൊട്ടുള്ള ഈ യാത്രയിൽ, ചിച്ചൻ ഇറ്റ്സയുടെ പ്രൗഢിയും കുക്കുൽക്കാന്റെ വിസ്മയപിരമിഡും മായൻ ജനതയുടെ അതുല്യമായ ജ്യോതിശാസ്ത്ര-വാസ്തുവിദ്യാ നേട്ടങ്ങളും ചരിത്രത്തിന്റെ നിശ്ശബ്ദ സാക്ഷ്യങ്ങളായി മുന്നിൽ തെളിയുന്നു.

കുടുംബസമേതം നടത്തിയ ഈ യാത്രയിൽ കടലിന്റെ നീലിമയും പുരാതന നഗരങ്ങളുടെ പ്രതിധ്വനിയും ഒരുപോലെ അനുഭവിക്കാനായി. ചരിത്രവും യാത്രയും സംസ്കാരവും മനുഷ്യന്റെ അന്വേഷണത്വരയും ഇഴചേർന്ന ഈ കുറിപ്പുകൾ ഒരു ദേശത്തിന്റെ കഥയിലുപരി മനുഷ്യരാശിയുടെ പാരമ്പര്യത്തിന്റെ കഥ കൂടിയാണ് മായൻ സംസ്കാരത്തെ തേടി...എന്റെയൊരു കൊച്ചുയാത്ര 

ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം നിശ്ശബ്ദമായി കാത്തുസൂക്ഷിക്കുന്ന ഒരു ഭൂമിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. എന്റെ കുടുംബത്തിന് അത് ഒരു ഉല്ലാസയാത്രയായിരുന്നെങ്കിൽ, എനിക്ക് അത് ഒരു ചരിത്രാന്വേഷണമായിരുന്നു. വർഷങ്ങളോളം ക്ലാസ് മുറികളിൽ പഠിപ്പിക്കുകയും പുസ്തകങ്ങളിൽ വായിക്കുകയും ചെയ്തിരുന്ന മായൻ സംസ്കാരത്തിന്റെ അവശേഷിപ്പുകളെ നേരിൽ കാണാനുള്ള ആകാംക്ഷയായിരുന്നു യാത്രയുടെ യഥാർത്ഥ പ്രചോദനം.
മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപും കരീബിയൻ തീരപ്രദേശങ്ങളും ഒരിക്കൽ അത്യുന്നത നാഗരികതയുടെ കേന്ദ്രങ്ങളായിരുന്നു. സ്വന്തമായ ഭാഷയും ഗണിതശാസ്ത്രവും കലണ്ടറുകളും ജ്യോതിശാസ്ത്രവിജ്ഞാനവും വാസ്തുവിദ്യയും വികസിപ്പിച്ചെടുത്ത ഒരു സമൂഹമായിരുന്നു മായൻ ജനത. ഇന്നും ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചിച്ചൻ ഇറ്റ്സ, എൽ കാസ്റ്റിയോ, എൽ കാരക്കോൾ തുടങ്ങിയ നിർമാണങ്ങൾ അവരുടെ അദ്ഭുതകരമായ കഴിവുകളുടെ സാക്ഷ്യപത്രങ്ങളാണ്.
കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം പ്രതീക്ഷിച്ച എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിഞ്ഞില്ല. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും യാത്രാസൗകര്യങ്ങളിലെ ബുദ്ധിമുട്ടുകളും കാരണം പദ്ധതികൾ മാറ്റേണ്ടിവന്നു. എങ്കിലും കണ്ട സ്ഥലങ്ങൾ തന്നെ ചരിത്രത്തിന്റെ സ്പന്ദനം അനുഭവിപ്പിക്കാൻ മതിയായിരുന്നു.
കൊസുമെൽ ദ്വീപിലെ താമസവും അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയും പ്രത്യേക അനുഭവമായി. വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് അവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതം മുന്നോട്ട് പോകുന്നത്. സാംസ്കാരിക പരിപാടികളും കരകൗശലവസ്തുക്കളും ചെറിയ കൃഷിയിടങ്ങളും ഫെറി സർവീസുകളും അവരുടെ ഉപജീവന മാർഗങ്ങളാണ്. സന്ദർശകരെ സന്തോഷിപ്പിക്കാനുള്ള അവരുടെ ആത്മാർത്ഥമായ ശ്രമം എല്ലായിടത്തും കാണാമായിരുന്നു.
കരീബിയൻ കടലിന്റെ നീലിമയും അതിന്റെ അടിത്തട്ടിലെ പവിഴപ്പുറ്റുകളും മറക്കാനാവാത്ത കാഴ്ചകളായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ ഭക്ഷണരീതികളും സംസ്കാരങ്ങളും ഒരുമിച്ചിരുന്ന ആ അന്തരീക്ഷം ലോകം ഒരൊറ്റ കുടുംബമാണെന്ന ബോധം സമ്മാനിച്ചു.
ചരിത്രം പുസ്തകങ്ങളിലെ അക്ഷരങ്ങൾ മാത്രമല്ല, മനുഷ്യന്റെ അതിജീവനത്തിന്റെയും സൃഷ്ടിപരതയുടെയും കഥ കൂടിയാണെന്ന് ഈ യാത്ര എന്നെ വീണ്ടും ഓർമ്മിപ്പിച്ചു. ഇന്നത്തെ ശാസ്ത്രവും സാങ്കേതികവിദ്യയും ശൂന്യതയിൽ നിന്ന് രൂപം കൊണ്ടതല്ല; നമ്മെക്കാൾ മുമ്പ് ജീവിച്ച അനേകം തലമുറകളുടെ അറിവിന്റെയും അനുഭവത്തിന്റെയും പാരമ്പര്യമാണ് അതിന്റെ അടിത്തറ.
പത്ത് ദിവസത്തെ യാത്ര അവസാനിച്ച് മടങ്ങുമ്പോൾ ഞാൻ കൂടെ കൊണ്ടുവന്നത് ചില ചിത്രങ്ങളും ഓർമ്മകളും മാത്രമായിരുന്നില്ല. മനുഷ്യചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ ആദരവും കൗതുകവുമായിരുന്നു.
ഇനിയും ചെറിയ അറിവുകളും വലിയ കാഴ്ചപ്പാടുകളുമായി മറ്റൊരു രാജ്യത്തിന്റെ ചരിത്രയാത്രയിൽ വീണ്ടും കാണാം.
അതുവരേയ്ക്കും... വിട.

Tuesday, November 5, 2024

കാനൻ ദേശം

  ഞാനിപ്പോൾ താമസിക്കുന്നസ്ഥലം  തേനും പാലും ഒഴുകുന്ന കനാൻ  ദേശം എനിക്കങ്ങനെയാണിപ്പോൾ പറയാൻ കഴിയുക അതുമാത്രമേ ഞാന്‍ പറയു

വിസ്മയങ്ങളുടെനടുവിലൊരു ഇല്ലാ കുട്ടി---വല്ലാ കുട്ടി  ---സാലി കാത്തു കുട്ടി


  ഷിക്കാഗോ   പട്ടണത്തില്‍ നിന്നും  തെല്ലകലേ ---  രണ്ടു രണ്ടര  മണിക്കൂർ യാത്ര കഴിഞ്ഞാല്‍ മനോഹരമായ ഒരു സ്ഥലമുണ്ട്   പട്ടണത്തിന്റേതായ എല്ലാ സൗകര്യത്തോടും കൂടിയ ഒരുപുതിയ     പ്രാന്ത  പ്രദേശം  അതാണിപ്പോൾ  മകൻ  ഞങ്ങൾക്ക് വേണ്ടി കണ്ടെത്തിയ  പുതിയ  സ്ഥലംമലയാളികള്‍ ഇല്ല ഇന്ത്യക്കാരും  ദൂരെനിന്നും വന്നു ജോലിചെയ്തു മടങ്ങുന്ന വിരലില്‍ എണ്ണുന്ന മൂന്നാല് പേര്  --ആതുര സേവകര്‍ എല്ലാമുള്ളൊരു നാട് കള്ളമില്ലാത്തൊരു നാട് ---ഫലഭൂയിഷ്ഠിതമായൊരു നാട് എന്തിനേറെപറയുന്നു

 ഞാൻതാമസിച്ചുജനിച്ചു വളർന്നനാടിനെഓര്മിപ്പിക്കും  വിധംപച്ചപ്പ്‌
ഫല  ഭൂയിഷ്ഠമായ മണ്ണും, നിറച്ചും ചോളവും സോയ ബീന്സും സുലഭമായി വിളയുന്ന നാട് .വഴിയരികിൽനിന്നും
 കൈയ്യെത്തിച്ചുi പറിക്കാവുന്ന തരത്തിൽ തൂങ്ങിയാടുന്ന ചുവപ്പു നിറമുള്ളആപ്പിളും മുന്തിരിയുമുള്ള നാട് ,മത്സ്യങ്ങള്‍ തുള്ളി തുള്ളി വന്നു കലം നിറയുന്ന നാട്,   അവിടെയൊരു ആധുനികരീതിയിൽഉണ്ടാക്കിയഒരു
കൊച്ചു കൊട്ടാരം,  ഒരേക്കറു  വരുന്നപുൽത്തകിടി പുൽത്തകിടിയില  വിടവിടെനട്ടു പിടിപ്പിച്ച പുഷ്പ്പ ഫല  വൃക്ഷ ലതാദികൾപിന്നാപുറത്തു നിറയെ മാന്കുട്ടങ്ങളും മയില്‍ പേടകളും,ദര്‍ഭമുനഏറ്റ ശകുന്തള മനസിലേക്കോടി വരുന്നു 
 അന്ന് വളരെ വൈകിയാണവിടെ  എത്തിയത് .ഇരുൾ മൂടാൻ തുടങ്ങി കാണും പട്ടണത്തിൽ ഇതുവരെ താമസിച്ച ഞങ്ങൾക്ക് അതൊരു വേറിട്ട അനുഭവമായി  ആണിവിടെ എത്തിച്ചേർന്നെതെങ്കിലും വെട്ടം തീരെ വിട്ടു  അകന്നു പോയിരുന്നില്ല    ഞാൻ ഓടി കൗതുകത്തോടുകൂടി വളപ്പിലേക്ക് കടന്നു ,കൈഎത്തിച്ചു   ഒരു ഒരു മരത്തിലെ   പച്ച പഴത്തിൽ കൈവെച്ചു മണത്തുനോക്കി കടിച്ചു നോക്കി സാക്ഷാൽ പെയർ ,കൈനിറച്ചുപറിചെടുത്തു കുട്ടയിൽനിറച്ചു
 അമ്മെ ഇതിനി നമ്മളുടേതാണ് മകന്റെ വകകമന്റ്
 ആക്രാന്തം മൂത്തുഇളകിയാടുന്ന പല്ലിനെ വക വെക്കാതെ കടിച്ചെടുത്തു രണ്ടെണ്ണം അപ്പോൾ തന്നെ  അകത്താക്കി -പല്ലുപോയാൽ എന്താ
ഇത് തിന്നിട്ടു തന്നെകാര്യമെന്ന് ഭർത്താവിന്റെ കളിയാക്കൽ  ഫ്രിഡ്‌ജിൽവാങ്ങിയ ആപ്പിൾ കണ്ടെങ്കിലും
 ഈ മരത്തിൽ നിന്നും പറിച്ചെടുന്ന ആപ്പിളിന്റെ
ആ രുചിയൊന്നു ആസ്വദിച്ചിട്ടു ബാക്കി കാര്യം

ഇത് ഒരു മൂന്നു വര്ഷം മുൻപ് എഴുതിയതാണ് --ഇന്ന് അവിടെവീടും സ്ഥലവും ഉണ്ടെങ്കിലും അവിടെ നിന്നും മാറി ഇതേ പോലെയുള്ള മറ്റൊരു സ്ഥലത്താണ് ഞങ്ങളുടെ താമസംഎനിക്കെവിടെയും ഉറപ്പിച്ചു നിൽക്കാൻ കഴിയില്ല മക്കൾ മൂന്നെണ്ണം ഉണ്ട് അവർ മൂന്നുപേരും ഓരോ ആഴ്ചയിലും  ഓരോ വീട്ടിൽ കൂട്ടികൊണ്ടുവരും   അപ്പോൾ അവർക്കും സന്തോഷം എനിക്കും സന്തോഷം ,,-

ആ മേശയിലെ പൂക്കളെ ശ്രദ്ധിച്ചുവോ ,അത് ബേക്ക് ചെയ്ത പേർ  കൊണ്ട് ഉണ്ടാക്കിയതാണ് 
---



- 





യൂദാസ് ട്രീ (Cercis siliquastrum,)

    യൂദാസ് ട്രീ (-judas tree)


പ്രകൃതിയിലെ ഒരു വികൃതി


വസന്ത കാലത്തു ജൂൺ ജൂലൈ മാസങ്ങളിൽ ഇലകൾ പൊഴിഞ്ഞ മരത്തിൽ തണ്ടിലും വൃക്ഷത്തിലും പറ്റിപിടിച്ചു വരുന്ന പൂക്കളാണ് റെഡ് ബഡ് പൂക്കൾ ഇതിനെ യൂറോപ്പിയൻ സിർസിസ് എന്നും അറിയപ്പെടുന്നു -------ഇതിന്റെ പിന്നിലെ കഥ വളരെ വിചിത്രമായതാണ് രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തത്തിനു ശേഷം മനം മടുത്തു ഈ മരത്തിൽ കെട്ടി ഞാന്നു ചത്തുകളഞ്ഞതായി പറയപ്പെടുന്നു അന്നുമുതൽ വെള്ളനിറത്തിലുണ്ടായിരുന്ന പൂക്കൾ എല്ലാം പെട്ടെന്ന് തന്നെ രക്ത വർണത്തിൽ ആയി മാറിഎന്നാണ് കഥ ,

.ഈ വൃക്ഷത്തിന്റെ തടി മെറൂൺ നിറത്തിലാണ് ,പൂക്കൾ പിങ്ക് നിറത്തിലും ,ഇലകൾ ഹാർട്ടിന്റെ ആകൃതിയിൽ ,,വലിയ പരിരക്ഷയില്ലാതെ ഈ ചെടികൾ വളരും വിത്തു എവിടെപോവുന്നുവെന്നറിയില്ല അതിന്റ ച്ചുവട്ടിൽ നിറച്ചും കുഞ്ഞു തൈകൾ കാണാറുണ്ട്.വേരിൽ നിന്നും ചെറുചെടികൾ ഉണ്ടാവാറുടെന്ന് അനുമാനിക്കാം തോട്ടത്തിന്റെ പലസ്ഥലത്തും ചെടികൾ മുളയ്ക്കാറുണ്ട് അത് ചിലപ്പോൾ കിളികൾ വഴിയാകാം എങ്കിലും പ്രകൃതിയെ നമിച്ചേ മതിയാവു ,,ഈ മരത്തിന്റ ശിഖരങ്ങൾ വെട്ടാൻ മനസ്കഅനുവദി ക്കാറില്ലെങ്കിലും ഞാൻ ഇതിനെ വട്ടത്തിൽ വെട്ടി തണലിനി വേണ്ടി നിർത്താറുണ്ടു