Tuesday, November 5, 2024

കാനൻ ദേശം

  ഞാനിപ്പോൾ താമസിക്കുന്നസ്ഥലം  തേനും പാലും ഒഴുകുന്ന കനാൻ  ദേശം എനിക്കങ്ങനെയാണിപ്പോൾ പറയാൻ കഴിയുക അതുമാത്രമേ ഞാന്‍ പറയു

വിസ്മയങ്ങളുടെനടുവിലൊരു ഇല്ലാ കുട്ടി---വല്ലാ കുട്ടി  ---സാലി കാത്തു കുട്ടി


  ഷിക്കാഗോ   പട്ടണത്തില്‍ നിന്നും  തെല്ലകലേ ---  രണ്ടു രണ്ടര  മണിക്കൂർ യാത്ര കഴിഞ്ഞാല്‍ മനോഹരമായ ഒരു സ്ഥലമുണ്ട്   പട്ടണത്തിന്റേതായ എല്ലാ സൗകര്യത്തോടും കൂടിയ ഒരുപുതിയ     പ്രാന്ത  പ്രദേശം  അതാണിപ്പോൾ  മകൻ  ഞങ്ങൾക്ക് വേണ്ടി കണ്ടെത്തിയ  പുതിയ  സ്ഥലംമലയാളികള്‍ ഇല്ല ഇന്ത്യക്കാരും  ദൂരെനിന്നും വന്നു ജോലിചെയ്തു മടങ്ങുന്ന വിരലില്‍ എണ്ണുന്ന മൂന്നാല് പേര്  --ആതുര സേവകര്‍ എല്ലാമുള്ളൊരു നാട് കള്ളമില്ലാത്തൊരു നാട് ---ഫലഭൂയിഷ്ഠിതമായൊരു നാട് എന്തിനേറെപറയുന്നു

 ഞാൻതാമസിച്ചുജനിച്ചു വളർന്നനാടിനെഓര്മിപ്പിക്കും  വിധംപച്ചപ്പ്‌
ഫല  ഭൂയിഷ്ഠമായ മണ്ണും, നിറച്ചും ചോളവും സോയ ബീന്സും സുലഭമായി വിളയുന്ന നാട് .വഴിയരികിൽനിന്നും
 കൈയ്യെത്തിച്ചുi പറിക്കാവുന്ന തരത്തിൽ തൂങ്ങിയാടുന്ന ചുവപ്പു നിറമുള്ളആപ്പിളും മുന്തിരിയുമുള്ള നാട് ,മത്സ്യങ്ങള്‍ തുള്ളി തുള്ളി വന്നു കലം നിറയുന്ന നാട്,   അവിടെയൊരു ആധുനികരീതിയിൽഉണ്ടാക്കിയഒരു
കൊച്ചു കൊട്ടാരം,  ഒരേക്കറു  വരുന്നപുൽത്തകിടി പുൽത്തകിടിയില  വിടവിടെനട്ടു പിടിപ്പിച്ച പുഷ്പ്പ ഫല  വൃക്ഷ ലതാദികൾപിന്നാപുറത്തു നിറയെ മാന്കുട്ടങ്ങളും മയില്‍ പേടകളും,ദര്‍ഭമുനഏറ്റ ശകുന്തള മനസിലേക്കോടി വരുന്നു 
 അന്ന് വളരെ വൈകിയാണവിടെ  എത്തിയത് .ഇരുൾ മൂടാൻ തുടങ്ങി കാണും പട്ടണത്തിൽ ഇതുവരെ താമസിച്ച ഞങ്ങൾക്ക് അതൊരു വേറിട്ട അനുഭവമായി  ആണിവിടെ എത്തിച്ചേർന്നെതെങ്കിലും വെട്ടം തീരെ വിട്ടു  അകന്നു പോയിരുന്നില്ല    ഞാൻ ഓടി കൗതുകത്തോടുകൂടി വളപ്പിലേക്ക് കടന്നു ,കൈഎത്തിച്ചു   ഒരു ഒരു മരത്തിലെ   പച്ച പഴത്തിൽ കൈവെച്ചു മണത്തുനോക്കി കടിച്ചു നോക്കി സാക്ഷാൽ പെയർ ,കൈനിറച്ചുപറിചെടുത്തു കുട്ടയിൽനിറച്ചു
 അമ്മെ ഇതിനി നമ്മളുടേതാണ് മകന്റെ വകകമന്റ്
 ആക്രാന്തം മൂത്തുഇളകിയാടുന്ന പല്ലിനെ വക വെക്കാതെ കടിച്ചെടുത്തു രണ്ടെണ്ണം അപ്പോൾ തന്നെ  അകത്താക്കി -പല്ലുപോയാൽ എന്താ
ഇത് തിന്നിട്ടു തന്നെകാര്യമെന്ന് ഭർത്താവിന്റെ കളിയാക്കൽ  ഫ്രിഡ്‌ജിൽവാങ്ങിയ ആപ്പിൾ കണ്ടെങ്കിലും
 ഈ മരത്തിൽ നിന്നും പറിച്ചെടുന്ന ആപ്പിളിന്റെ
ആ രുചിയൊന്നു ആസ്വദിച്ചിട്ടു ബാക്കി കാര്യം

ഇത് ഒരു മൂന്നു വര്ഷം മുൻപ് എഴുതിയതാണ് --ഇന്ന് അവിടെവീടും സ്ഥലവും ഉണ്ടെങ്കിലും അവിടെ നിന്നും മാറി ഇതേ പോലെയുള്ള മറ്റൊരു സ്ഥലത്താണ് ഞങ്ങളുടെ താമസംഎനിക്കെവിടെയും ഉറപ്പിച്ചു നിൽക്കാൻ കഴിയില്ല മക്കൾ മൂന്നെണ്ണം ഉണ്ട് അവർ മൂന്നുപേരും ഓരോ ആഴ്ചയിലും  ഓരോ വീട്ടിൽ കൂട്ടികൊണ്ടുവരും   അപ്പോൾ അവർക്കും സന്തോഷം എനിക്കും സന്തോഷം ,,-

ആ മേശയിലെ പൂക്കളെ ശ്രദ്ധിച്ചുവോ ,അത് ബേക്ക് ചെയ്ത പേർ  കൊണ്ട് ഉണ്ടാക്കിയതാണ് 
---








യൂദാസ് ട്രീ

    യൂദാസ് ട്രീ
പ്രകൃതിയിലെ ഒരു വികൃതി
വസന്ത കാലത്തു ജൂൺ ജൂലൈ മാസങ്ങളിൽ ഇലകൾ പൊഴിഞ്ഞ മരത്തിൽ തണ്ടിലും വൃക്ഷത്തിലും പറ്റിപിടിച്ചു വരുന്ന പൂക്കളാണ് റെഡ് ബഡ് പൂക്കൾ -------ഇതിന്റെ പിന്നിലെ കഥയൊന്നും കേട്ട് നോക്കിയാലോ രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തത്തിനു ശേഷം ഈ മരത്തിൽ കെട്ടി ഞാന്നു ചത്തുകളഞ്ഞതായി പറയപ്പെടുന്നു അന്നുമുതൽ വെള്ളനിറത്തിലുണ്ടായിരുന്ന പൂക്കൾ എല്ലാം പെട്ടെന്ന് തന്നെ രക്ത വർണത്തിൽ ആയി മാറി .ഈ വൃക്ഷത്തിന്റെ തടി മെറൂൺ നിറത്തിലാണ് പൂവ് പിങ്ക് നിറത്തിലും ഇലകൾ ഹാർട്ടിന്റെ ആകൃതിയിൽ ,,വലിയ പരിരക്ഷയില്ലാതെ ഈ ചെടികൾ വളരും വിത്തു എവിടെപോവുന്നുവെന്നറിയില്ല അതിന്റ ച്ചുവട്ടിൽ നിറച്ചും കുഞ്ഞു തൈകൾ കാണാറുണ്ട് ,,ഈ മരത്തിന്റ ശിഖരങ്ങൾ കോതി ഞാൻ ഇതിനെ വട്ടത്തിൽ വെട്ടി തണലിനി വേണ്ടി ഞാൻ നിർത്താറുണ്ടഇവർക്ക് നിന്ന് ഫോട്ടോ എടുക്കാനുംമക്കൾ ആണ്